അംബേദ്കറെ അനുസ്മരിച്ചു


•  ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർഅനുസ്മരണം യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂർ : ബി.ജെ.പി. പട്ടികജാതിമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് ഭരണഘടനയ്ക്കും ഭരണ ഘടനാശില്പിക്കും അർഹമായ അംഗീകാരം ലഭിച്ചത്.

അംബേദ്‌കറുടെ സ്വപ്നങ്ങളും ആശയങ്ങളും നരേന്ദ്രമോദി സർക്കാർ സാക്ഷാത്കരിക്കുകയാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അധ്യക്ഷനായി. സംസ്ഥാനസമിതി അംഗം കെ.ജി. നിജി, ജില്ലാ ഭാരവാഹികളായ വി.സി. സിജു, ഒ.പി. ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ മൻപറമ്പിൽ, പി.സി. അരവിന്ദാക്ഷൻ, രാജേഷ് വെങ്കിടങ്ങ്, ആനന്ദൻ കൊടുമ്പ്, രാജൻ നല്ലങ്കര, പി.വി. ദാമോദരൻ, പി.ആർ. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

തൃശ്ശൂർ : ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണം യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. അംഗം സി.ഐ. സെബാസ്റ്റ്യൻ, അഡ്വ. ജോസഫ് ടാജറ്റ്, എ. ദാമോദരൻ, ബൈജു വർഗീസ്, സജി പോൾ മാടശ്ശേരി, എ.സി. ശ്രീധരൻ, കെ.സി. ബിജു, യു.കെ. സദാനന്ദൻ, പ്രേമൻ കനാട്ട്, അനൂപ് മരത്താക്കര, ധന്യ എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..