അംബേദ്കർ സ്മരണയിൽ


• യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ അംബേദ്കർ അനുസ്മരണം ദേശീയ വക്താവ് എ.എ. മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാർ : എസ്.സി., എസ്.ടി. ഫെഡറേഷൻ തളിക്കുളം പഞ്ചായത്ത് കമ്മിറ്റി ഡോ. ബി.ആർ. അംബേദ്കർ പരിനിർവാൺ ദിനം ആചരിച്ചു. നാട്ടിക നിയോജകമണ്ഡലം ചെയർപേഴ്‌സൺ അജിത നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർപേഴ്‌സൺ സിന്ധു സന്തോഷ് അധ്യക്ഷയായി. എ.കെ. ജീവനാഥൻ, കേശവൻ തിരുവാടത്ത്, വി.ജി. ഗോപിക, പി.ആർ. വാസു, കെ.സി. അർജുനൻ എന്നിവർ പ്രസംഗിച്ചു.

നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ ദിനാചരണം നാട്ടിക നിയോജകമണ്ഡലം സെക്രട്ടറി സിന്ധു പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് ചെയർമാൻ കെ.എ. രാമനാഥൻ അധ്യക്ഷനായി. പി.സി. മണികണ്ഠൻ, പി.വി. മനോജ്, കെ.വി. രവീന്ദ്രനാഥൻ, ശാരദ രവി എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണം ദേശീയ വക്താവ് എ.എ. മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലയേഷ് മങ്ങാട്ട് അധ്യക്ഷനായി. നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ പ്രഭാഷണം നടത്തി. കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി.ആർ. വിജയൻ, നാട്ടിക മണ്ഡലം പ്രസിഡന്റ് എ.എൻ. സിദ്ധപ്രസാദ്, എം.പി. വൈഭവ്, സന്ദീപ് പി. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. തൃപ്രയാർ അംബേദ്കർ പ്രോഗ്രസീവ് കൾച്ചറൽ സെന്ററിന്റെ അംബേദ്കർ അനുസ്മരണം ചെയർമാൻ ലാൽ കച്ചില്ലം ഉദ്ഘാടനം ചെയ്തു. അശോകൻ കാളക്കൊടുവത്ത്, ബിജോഷ് ആനന്ദൻ, പി.എസ്. ബിജോയ് എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..