• നെഹ്റു പാർക്കിൽ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ സമരം യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് റീത്തുവെച്ച് ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂർ : നെഹ്റു പാർക്കിലെ മ്യൂസിക് ഫൗണ്ടനിൽ റീത്തുവെച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ സമരം. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മ്യൂസിക് ഫൗണ്ടൻ പ്രവർത്തനരഹിതമായതിന്റെ ഒന്നാം വാർഷികത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
പാർക്കിലെ വികസനപ്രവർത്തനങ്ങളിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് എം.പി. വിൻസെന്റ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ അധ്യക്ഷനായി. കെ. രാമനാഥൻ, ഇ.വി. സുനിൽരാജ്, ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, എ.കെ. സുരേഷ്, വിനേഷ് തയ്യിൽ, ലീല വർഗീസ്, സുനിതാ വിനു, സനോജ് പോൾ, സിന്ധു ആന്റോ, റെജി ജോയ്, അഡ്വ. വില്ലി, രന്യ ബൈജു, മേഴ്സി അജി, നിമ്മി റപ്പായി തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..