• കുട്ടഞ്ചേരി പറക്കുന്ന് പ്രദേശത്ത് കുന്നംകുളം തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന പരിശോധന
നെല്ലുവായ് : എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി പറക്കുന്നിൽ കുന്നംകുളം തഹസിൽദാർ എം.കെ. അജികുമാർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം പറക്കുന്നിലെ മണ്ണെടുപ്പിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.
പരിസ്ഥിതിലോല പ്രദേശമായ പറക്കുന്നിൽ മണ്ണെടുക്കുന്നത് മണ്ണിടിച്ചിലിനും സമീപത്തെ ഗവ. എൽ.പി. സ്കൂളിനും ഭീഷണിയാണെന്ന് നാട്ടുകാർ ബോധിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.സി. ബിനോജ്, പഞ്ചായത്തംഗം സ്വപ്ന പ്രദീപ്, നെല്ലുവായ് വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..