• വാടാനപ്പള്ളി പഞ്ചായത്തിലെ സ്‌കൂളുകൾക്കുള്ള പ്രഥമശുശ്രൂഷാ മരുന്ന് വിതരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി : ഗ്രാമപ്പഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും പ്രഥമശുശ്രൂഷയ്ക്കാവശ്യമായ മരുന്നുകൾ നൽകി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മരുന്ന് നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സി.എം. നിസാർ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുലേഖ ജമാലു, അംഗങ്ങളായ രേഖ അശോകൻ, സരിത ഗണേഷ്, എ.ടി. ഷബീർ അലി, ശ്രീകല ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, കെ.എസ്. ധനീഷ്, അസി. സെക്രട്ടറി ലത, ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..