സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയണം-ഐശ്വര്യ ഡോങ്‌രേ


•  നാട്ടിക ശ്രീനാരായണ കോളേജിൽ നടന്ന ശില്പശാല ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ ഉദ്ഘാടനം ചെയ്യുന്നു

തൃപ്രയാർ : സ്ത്രീകൾക്കെതിരേയുള്ള ശാരീരിക ആക്രമണങ്ങൾ തടയുന്നതുപോലെ പ്രധാനമാണ് അവർക്കെതിരേയുള്ള മാനസിക, വൈകാരിക ആക്രമണങ്ങൾ തടയുന്നതുമെന്ന് ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ പറഞ്ഞു.

സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന സന്ദേശം നൽകുന്ന ‘ഓറഞ്ച് ദ വേൾഡ്’ കാമ്പയിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും ചേർന്ന് നാട്ടിക ശ്രീനാരായണ കോളേജിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വനിതാ ശിശു വികസനവകുപ്പ് ഓഫീസർ പി. മീര അധ്യക്ഷയായി. സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ച് അഡ്വ. സിന്ധു ഉണ്ണികൃഷ്ണനും സ്ത്രീകൾക്കായി നടപ്പാക്കിയ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് എസ്. ലേഖയും ക്ലാസെടുത്തു.

പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ, തൃശ്ശൂർ സഖി വൺ സ്റ്റോപ്പ് സെന്റർ കോ-ഓർഡിനേറ്റർ കെ.എസ്. സുമിത, കൗൺസിലർ ദേവി ദേവദാസ്, കോളേജ് ഐ.സി.സി. കോ-ഓർഡിനേറ്റർ ഡോ. അനിത എന്നിവർ പ്രസംഗിച്ചു. കോളേജിലെ എൻ.സി.സി., എൻ.എസ്.എസ്., വിമെൻസ് സെൽ അംഗങ്ങൾ സ്ത്രീസുരക്ഷാ തീം ഡാൻസ് അവതരിപ്പിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..