പെരിഞ്ഞനം : ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിയിൽ 400 ഗോൾ അടിച്ച് പെരിഞ്ഞനം ഈസ്റ്റ് യു.പി. സ്കൂൾ. കൊടുങ്ങല്ലൂർ എക്സൈസ് ഡിവിഷനിലെ റിസോഴ്സ് പേഴ്സൺ ജദീർ പി.എം. ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു വാലിപ്പറമ്പിൽ അധ്യക്ഷയായി.
സീനിയർ അസിസ്റ്റന്റ് സീമ ടീച്ചർ, ഒ.എസ്.എ. സെക്രട്ടറി സഗിൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുജിത്, പി.ടി.എ. പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഹസനുൽ ബെന്ന, മുഹമ്മദ് ഹനീഫ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..