ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കലാമേളയിലും മികച്ച നേട്ടം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവില്വാമല : വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും കലാമേളയിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.
എരവത്തൊടി യു.എം.എൽ.പി. സ്കൂളിൽ തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.ആർ. ജിനീഷ് അധ്യക്ഷനായി. വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ, പ്രധാനാധ്യാപിക പി.യു. ചന്ദ്രിക, എസ്.ആർ.ജി. കൺവീനർ നിഷ സി. തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..