• എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വൈസ് മെൻസ് നൽകുന്ന വാനിന്റെ താക്കോൽ കൊരട്ടി പള്ളി വികാരി ഫാ. ജോസ് ഇടശ്ശേരി പ്രിൻസിപ്പൽ ആർ. രതീഷിന് കൈമാറുന്നു
കൊരട്ടി : എം.എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ വൈസ് മെൻസിന്റെ വക വാൻ. വൈസ്‌മെൻസ് ഡിസ്ട്രിക് ഗവർണർ നിജു ജോയിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജറും കൊരട്ടി പള്ളി വികാരിയുമായ ഫാ. ജോസ് ഇടശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ആർ. രതീഷിന് വാനിന്റെ താക്കോൽ കൈമാറി.
വൈസ്‌മെൻസ് കൊരട്ടി ക്ലബ്ബ് സിഡന്റ് ജയേഷ് കേളാംപറമ്പിൽ അധ്യക്ഷനായി. കൊരട്ടി പള്ളി കൈക്കാരൻ ജോഫി നാലപ്പാട്ട്, അധ്യാപിക നീതു ജോസ്, സിസ്റ്റർ സിനി, നവീൻ വിതയത്തിൽ, എൻ.ഐ. ജോയ്. പി.എൻ. മോഹനൻ, ബെസ്റ്റിൻ വിതയത്തിൽ, പോൾജെയിംസ്, ജിനി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..