ചെറുതുരുത്തി : പഞ്ചായത്ത് വഴി കൈയേറി ഷെഡ്ഡ് നിർമിച്ചത് പൊളിച്ചുമാറ്റി. വള്ളത്തോൾ നഗർ പഞ്ചായത്തിൽ പതിനാലാം വാർഡ് ഇരട്ടക്കുളം ലിങ്ക് റോഡിലാണ് അനധികൃതനിർമാണം പൊളിച്ചത്.
െെകയേറ്റം സംബന്ധിച്ചു പരാതി ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം പരിശോധിച്ചപ്പോൾ ഇരട്ടക്കുളം ലിങ്ക് റോഡ് അവസാനിക്കുന്ന ഭാഗത്ത് ഇരുമ്പുഷീറ്റുകൊണ്ട് ഷെഡ്ഡ് നിർമിച്ച നിലയിലായിരുന്നു. തുടർന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പൊളിച്ചു മാറ്റാൻ മെമ്മോ പതിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
എന്നാൽ, പിന്നീട് ഇതേ സ്ഥലത്ത് ഷെഡ്ഡ് മാറ്റി, കോൺക്രീറ്റ് കട്ടകൊണ്ടു തറപണിത് കൊടിയും സ്ഥാപിച്ച നിലയിലായിരുന്നു.
അനധികൃതനിർമാണം പൊളിക്കാതിരിക്കാൻ നടത്തിയ പണികളാണിതെന്ന് മനസ്സിലായതിനെത്തുടർന്ന് പ്രശ്നങ്ങൾ രൂക്ഷമാക്കാതിരിക്കാൻ പഞ്ചായത്ത് അധികൃതർ ചെറുതുരുത്തി പോലീസിന്റെ സാന്നിധ്യത്തിൽ എല്ലാം പൊളിച്ചുമാറ്റി.
വള്ളത്തോൾ നഗർ പഞ്ചായത്ത് അസി. സെക്രട്ടറി എം.എം.ജമീല, ചാർജ് ഓഫീസർമാരായ ദിവ്യാ വേണുഗോപാൽ, കെ.കെ. ശിവശങ്കരൻ, എം. ശ്രീജിത്ത്, ജിബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പൊളിച്ചുമാറ്റുന്നതിന് നേതൃത്വം നൽകിയത്.
ചെറുതുരുത്തി എസ്.ഐ. പി.ബി. ബിന്ദുലാലിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..