ഫുട്ബോൾ ആവേശം പകരാൻ ഞങ്ങളുമുണ്ട്


പെരിഞ്ഞനത്ത് ചേതന സ്പോർട്സ് ക്ലബ്ബിൽ നടന്ന പൊക്കം കുറഞ്ഞവരുടെ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തവർ സംഘാടകരോടൊപ്പം

പെരിഞ്ഞനം : ഉയരം കുറഞ്ഞവർക്കായി ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരം ആവേശമായി. പെരിഞ്ഞനത്തെ ചേതന സ്പോർട്സ് ക്ലബ്ബാണ് മത്സരം ഒരുക്കിയത്.

ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിലെ ഉയരം കുറഞ്ഞ ആളുകളെ ചേർത്താണ് പെരിഞ്ഞനം ചേതന സ്പോർട്സ് ക്ലബ്ബ് ടർഫ് ഗ്രൗണ്ടിൽ സൗഹൃദ ഫുട്ബാൾ മത്സരം നടത്തിയത്.

അർജൻറീന-ബ്രസീൽ ടീമുകളുടെ പേരിൽ സെവൻസ് മത്സരമാണ് സംഘടിപ്പിച്ചത്. 2013-ൽ അമേരിക്കയിൽ നടന്ന ഡാർഫ് ഒളിമ്പിക്സിൽ പങ്കെടുത്ത ആകാശ് എസ്. മാധവൻ, സി.എസ്. ബൈജു, സിനിമാതാരം സൂരജ് തലേക്കാട്, പാരാ ഒളിമ്പിക്സ് നാഷണൽ താരങ്ങളായ സനൽ, പ്രദീപ്‌കുമാർ, ഷഫീക് എന്നിവർ ആണ് മത്സരത്തിനുണ്ടായത് . തലശേരിയിൽ നിന്നുള്ള കോച്ച് കെ.കെ റാഷിദിന്റെ കീഴിലാണ് ഇവർക്ക് പരിശീലനം നൽകിയത്.

ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്ബ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഉയരം കുറഞ്ഞവരുടെ ടീം ആണ് . ശനിയാഴ്ച വൈകിട്ട് നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ടീം 4-3 ന് ബ്രസീൽ ടീമിനെ തോൽപ്പിച്ചു. മുൻ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..