വാടാനപ്പള്ളി : സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കെതിരേ വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ മാതൃകാ സി.ഡി.എസ്. ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ രാത്രിനടത്തം, സംവാദം പ്രസംഗം, കലാപരിപാടികൾ എന്നിവ നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷയായി. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ബീനാ ഷെല്ലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്റ് സി.എം. നിസാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്. സബിത്ത്, രന്യ ബിനേഷ്, സുലേഖ ജമാലു, അംഗങ്ങളായ സരിത ഗണേഷ്, എ.ടി. ഷബീറലി, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.കെ. ലത എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..