പെരിഞ്ഞനം : ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ പെരിഞ്ഞനം യൂണിറ്റ് കൺവെൻഷൻ മൂന്നുപീടിക വ്യാപരഭവനിൽ എ.കെ.ടി.എ. ജില്ലാ കമ്മിറ്റി അംഗം പി.എം. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ഐ. ബാബുരാജ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ലീനാ ബാബു, ട്രഷറർ അജിതാ സദാനന്ദൻ, ഏരിയാ സെക്രട്ടറി അൻസിയ റഹ്‌മത്തുള്ള, സി.കെ. ഉഷ, മോഹൻദാസ് മുല്ലങ്ങത്ത്, എം.ആർ. റിയ എന്നിവർ പ്രസംഗിച്ചു.
തയ്യൽത്തൊഴിലാളി ക്ഷേമനിധിയിൽനിന്ന് പ്രസവ സഹായധനം 15,000 രൂപ ഒറ്റത്തവണയായി നൽകണമെന്ന് യൂണിറ്റ് കൺവെൻഷൻ ക്ഷേമനിധി ബോർഡിനോട് ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..