തിരുവില്വാമലയിൽ കുട്ടികൾ ഭക്ഷിക്കുന്നതിനിടെ ബിസ്‌കറ്റിൽനിന്ന് ലഭിച്ച സ്റ്റേപ്ലർ പിൻ
തിരുവില്വാമല : കുട്ടികൾ കഴിച്ച ബിസ്‌കറ്റിൽ സ്റ്റേപ്ലർ പിൻ കണ്ടെത്തി. തിരുവില്വാമല കാട്ടുകുളം സ്വദേശി അശ്വതി നിലയത്തിൽ മോനിഷ സുജിത്ത് സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങിയ ബിസ്‌കറ്റിൽനിന്നാണ് സ്റ്റേപ്ലർ പിൻ ലഭിച്ചത്.
ഞായറാഴ്ച ഉച്ചയോടെ ബിസ്കറ്റ് കഴിക്കുന്നതിനിടെ മൂന്നാം ക്ലാസ്സുകാരിയാണ് പിൻ കണ്ടത്.
മറ്റ് പാക്കറ്റിലുണ്ടായിരുന്ന ബിസ്കറ്റ് കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ കഴിച്ചിട്ടുണ്ടായിരുന്നു. ബാക്കി വന്ന പാക്കറ്റിലെ ബിസ്‌കറ്റ് കഴിക്കുന്പോഴാണ് പിൻ ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..