വഴിയില്ല, നടക്കാനും കാണാനും


• ചെറുതുരുത്തി തടയണയുടെ പരിസരപ്രദേശങ്ങൾ വഴിനടക്കാൻപോലുമാകാതെ കാടുപിടിച്ച നിലയിൽ

ചെറുതുരുത്തി : ചെറുതുരുത്തിയുടെ ടൂറിസം വികസനസാധ്യതകൾക്ക്‌ ഏറെ ഗുണകരമാകുന്ന ചെറുതുരുത്തി തടയണയിലേക്ക്‌ വഴിയില്ലാതെ ദുരിതയാത്ര. ചെറുതുരുത്തി ഭാഗത്തുകൂടി തടയണയിലേക്ക്‌ നേരിട്ട്‌ വഴിയില്ല. സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ വേണം തടയണയിലേക്ക്‌ നടന്നുപോകാൻ. ഇത്‌ കാടുപിടിച്ചതോടെ കാൽനടയാത്രക്കാർക്കുപോലും പോകാൻ ഏറെ ബുദ്ധിമുട്ടാണ്.

കാടുപിടിച്ച ഈ ഭാഗങ്ങൾ മുതലെടുത്ത് സമൂഹവിരുദ്ധർ താവളമാക്കി മാറ്റുന്നതായി പരാതിയുണ്ട്. പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഇവിടേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട്ടുനിന്നും കുടുംബത്തോടെ ആളുകൾ എത്തിയിരുന്നു. എന്നാൽ, വഴിയില്ലാതായതോടെ ഒറ്റപ്പെട്ട നിലയിലാണ് ഈ ഭാഗം.

കൂടാതെ ഈ ഭാഗത്തുകൂടി മുമ്പ് പുഴയിലേക്കിറങ്ങാൻ പാടശേഖരത്തിലൂടെ വഴിയുമുണ്ടായിരുന്നു. ഇതിപ്പോൾ അടഞ്ഞ നിലയിലാണ്. മണ്ണുമാന്തി ഉപയോഗിച്ച്‌ അടഞ്ഞ വഴി പുനഃസ്ഥാപിച്ചാൽ ഏറെ ഉപകാരപ്രദമാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..