വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വയോജനങ്ങൾക്ക് നൽകുന്ന സഹായോപകരണങ്ങളുടെ വിതരണം പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം ചെയ്യുന്നു
വാടാനപ്പള്ളി : ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വയോജനങ്ങൾക്ക് സഹായോപകരണങ്ങൾ നൽകി. 26 വാക്കർ, 31 വീൽചെയർ എന്നിവയാണ് നൽകിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി വിതരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എസ്. സബിത്ത് അധ്യക്ഷനായി.
സി.എം. നിസാർ, സുലേഖ ജമാലു, രന്യാ ബിനീഷ്, കെ.ആർ. വൈദേഹി എന്നിവർ പ്രസംഗിച്ചു. നാല് ലക്ഷം രൂപ വകയിരുത്തിയ വയോജന പദ്ധതിയിൽ, വികലാംഗക്ഷേമ കോർപറേഷനിൽനിന്നാണ് ഉപകരണങ്ങൾ വാങ്ങിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..