ആസൂത്രണപ്രക്രിയയുടെ ആദ്യഘട്ടമായ വർക്കിങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : പഞ്ചായത്തിന്റെ 2023-24 സാമ്പത്തികവർഷത്തെ ആസൂത്രണപ്രക്രിയയുടെ ആദ്യഘട്ടമായ വർക്കിങ് ഗ്രൂപ്പ് യോഗം നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ 13 ഗ്രൂപ്പ് ചർച്ച നടത്തി വികസന ആശയങ്ങളുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കി. വാർഡുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് വർക്കിങ് ഗ്രൂപ്പുകളിൽ പങ്കെടുത്തത്.
യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രശാന്ത് അധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണസമിതിയംഗം തോമസ് തൊകലത്ത്, ആസൂത്രണസമിതി ഉപാധ്യക്ഷൻ പ്രൊഫ. ബാലചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത, സി.ഡി.എസ്. ചെയർപേഴ്‌സൺ സുനിത രവി, തുടങ്ങിയവർ പ്രസംഗിച്ചു. അടുത്തയാഴ്‌ച മുതൽ വികസന ഗ്രാമസഭകൾക്കു തുടക്കമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..