ഉഷയും കുടുംബവും സുരക്ഷിതഭവനത്തിലേക്ക്


പാറക്കൂട്ടത്ത് ജനകീയ കൂട്ടായ്മ നിർമിച്ച വീടിന്റെ താക്കോൽ ഫാ. ഡേവിസ് ചിറമ്മൽ കുറ്റിപ്പറമ്പൻ ഉഷയുടെ കുടുംബത്തിന് കൈമാറുന്നു

കൊരട്ടി : ജനകീയകൂട്ടായ്മയിൽ പാറക്കൂട്ടം കുറ്റിപ്പറമ്പിൽ ഉഷയ്ക്കും കുടുംബത്തിനും സുരക്ഷിതഭവനമൊരുങ്ങി. ഭവനപദ്ധതികളുടെ പട്ടികയിൽ ഒന്നാമതായി ഇടംകണ്ടിട്ടും ആവശ്യമായ രേഖകൾ കണ്ടെത്താൻ കഴിയാതെ പോയ കുടുംബത്തിനാണ് വാർഡ് മെമ്പർ കെ.ആർ. സുമേഷിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ വീട് നിർമിച്ചുനൽകിയത്. വീടുനിർമാണത്തിനാവശ്യമായ സ്ഥലത്തിന്റെ അവകാശരേഖകളടക്കം സംഘടിപ്പിച്ചാണ് വീട് നിർമിച്ചത്.

രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങളുള്ള വീടിന് ഏഴരലക്ഷം രൂപ ചെലവായി. ഫാ. ഡേവിസ് ചിറമ്മൽ ട്രസ്റ്റ്, ഫാ. ജിജോ കണ്ടംകുളത്തി എന്നിവർക്കുപുറമേ ജനകീയ പങ്കാളിത്തത്തോടെ പണം കണ്ടെത്തി. വീടിന്റെ താക്കോൽദാനം ഫാ. ഡേവിസ് ചിറമ്മൽ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി.

വൈസ് പ്രസിഡന്റ് ഷൈനി ഷാജി, കോനൂർ പള്ളി വികാരി ഫാ. ജോസഫ്, ഫാ. വർഗീസ് പാലാട്ടി, സ്ഥിരംസമിതി അധ്യക്ഷരായ കെ.ആർ. സുമേഷ്, നൈനു റിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രവി, ഫാ. ഡേവിസ് ചിറമ്മൽ ഫൗണ്ടേഷൻ ചെയർമാൻ രാജൻ തോമസ്, ട്രസ്റ്റി ജോസ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ കെ.ആർ. സുമേഷിനെ പാഥേയം പുരസ്‌കാരം നൽകി ആദരിച്ചു. പാഥേയം കോ-ഒാർഡിനേറ്റർമാരായ കെ.സി. ഷൈജു, സുന്ദരൻ പനങ്കൂട്ടത്തിൽ എന്നിവർ പുരസ്‌കാരം കൈമാറി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..