പെരുമ്പിലാവ് : തിപ്പിലശ്ശേരി മേഖലയിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. തിപ്പിലശ്ശേരി സ്വദേശികളായ തയ്യാട്ടിരി വിലാസിനി(65), ചോലയിൽ ദേവയാനി, കടങ്ങോട് മുക്കിലപ്പീടിക സ്വദേശി ശാരദ എന്നിവരെയും ഒറീസ സ്വദേശികളായ രണ്ടു പേരെയുമാണ് തെരുവുനായ കടിച്ചത്. വീടിനു പിറകിൽ പത്രം വായിച്ചുകൊണ്ടിരുന്ന വിലാസിനിയുടെ കൈവിരലിലാണ് കടിച്ചത്.
പശുവിന് പുല്ലരിഞ്ഞ് വരുകയായിരുന്ന ദേവയാനിയുടെ കൈയ്ക്കും കാലിനും കടിയേറ്റിട്ടുണ്ട്. എല്ലാവരും പ്രതിരോധ കുത്തിവെപ്പെടുത്തു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..