പെരുമ്പിലാവ് : ചാലിശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ബൈക്കും സ്‌കൂൾ വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ചാലിശ്ശേരി സ്വദേശിയും അക്കിക്കാവ് ടി.എം.എച്ച്. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമായ ബോവസ് വിനോദ് (15), ചാലിശ്ശേരി പാലഞ്ചേരി പള്ളത്ത് സൈഫുദ്ദീൻ (39) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. അതിവേഗത്തിലെത്തിയ വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചാലിശ്ശേരി ഐ.പി.സി. ചർച്ചിലെ പാസ്റ്റർ വിനോദിന്റെ മകനാണ് ബോവസ്. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് തൃശ്ശൂർ ജൂബിലി ആശുപത്രിയിലേക്കും മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..