നൈപുണ്യ കോളേജിൽ ജൈവ കൃഷി


കൊരട്ടി : പഠനത്തോടൊപ്പം വിദ്യാർഥികളിൽ കാർഷിക സംസ്കാരം പകർന്ന് നൈപുണ്യയിൽ സ്ഥാപനാധിഷ്ഠിത ഓർഗാനിക് കൃഷി തുടങ്ങി. കൃഷിവകുപ്പും ഗ്രാമപ്പഞ്ചായത്തും നൈപുണ്യ കോളേജും സംയുക്തമായാണ് കാർഷിക പ്രവൃത്തികളുടെ പരിപാലനം ഏറ്റെടുക്കുക. കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നിയോജകമണ്ഡലത്തിൽ നിന്നു തിരഞ്ഞെടുത്ത നൈപുണ്യയിലാണ് മാതൃകാ കൃഷിത്തോട്ടമൊരുക്കുക. പദ്ധതിക്കായി കോളജിലെ വിദ്യാർഥികളിൽ നിന്നു തിരഞ്ഞെടുത്തവരെ ഉൾപ്പെടുത്തി ഭൂമിത്ര സേനയ്ക്കും രൂപം നൽകിയിട്ടുണ്ട്.

ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 10 ഇനം പച്ചക്കറികളാണ് പരീക്ഷിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി നിർവഹിച്ചു. നൈപുണ്യ കോളേജ് പ്രിൻസിപ്പൽ ഫാ. പോളച്ചൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ കെ.ആർ. സുമേഷ്, കൃഷി ഓഫീസർ ദീപ ജോൺ, ഷാജു പി. ജോൺ, ഭൂമിത്രസേന കോ-ഒാർഡിനേറ്റർ ടി.എൻ. ധനീഷ് എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..