ചെറുതുരുത്തി : വീട്ടമ്മയായി പ്രവാസജീവിതം നയിച്ചിരുന്ന കൃപാ സുജിത്തിന് ഫിഫ ഖത്തർ ലോകകപ്പ് നൽകിയത് ജീവിതത്തിൽ എന്നും ഓർത്തുവയ്ക്കാനുള്ള അവസരം. ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ കൊടി കാണികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ജോലിയാണ് ചെറുതുരുത്തി പാഞ്ഞാൾ കയ്പഞ്ചേരി മനയിൽ ലക്ഷ്മീ നാരായണന്റെയും ഹേമലതയുടെയും മകളായ കൃപയ്ക്ക് ഇപ്പോൾ ഖത്തറിൽ.
ലോകകപ്പിന്റെ ഭാഗമാകാനുള്ള പരിശ്രമമാണ് കൃപയെ ഇവിടെയെത്തിച്ചത്. സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുള്ള ബൂത്തുകളിലെത്തിക്കുന്ന ടീമുകളുടെ കൊടി കാണികൾക്ക് നൽകുന്ന ജോലിയാണിത്. ആറുമണിക്കൂർ മുമ്പെത്തി കൊടികൾ വേർതിരിച്ച് എണ്ണിത്തിട്ടപ്പെടുത്തണം. മാച്ച് തുടങ്ങുന്നതിന് മൂന്നുമണിക്കൂർ മുമ്പ് കാണികൾക്ക് ഇതുകൊടുക്കും. ഇതുവരെ രണ്ടു ക്വാർട്ടർ ഫൈനൽ അടക്കം 16 മാച്ചുകൾ കാണാനായി. അർജന്റീനയുടെ ആരാധികകൂടിയായ കൃപ ഫൈനലിനായുള്ള കാത്തിരിപ്പിലാണ്. ഭർത്താവായ സുജിത്തും ഏകമകൾ അക്ഷജയും ഒപ്പമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..