• ചെറ്റാരിക്കൽ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷങ്ങൾ സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
കൊരട്ടി : ചെറ്റാരിക്കൽ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷങ്ങൾക്ക് തുടക്കം. അനുഷ്ഠാനകലകളെയും ആചാരങ്ങളെയും എകോപിപ്പിച്ച് നടക്കുന്ന താലപ്പൊലി ആഘോഷങ്ങൾക്ക് തുടക്കംക്കുറിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി. സുരേഷ് കുമാർ അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വാർഡ് മെമ്പർ പി.ജി. സത്യപാലൻ, ദേവസ്വം ഓഫീസർ അജിത്ത് കുമാർ, ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എ. ഗോപാലകൃഷ്ണൻ, പി.ജി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കലാമണ്ഡലം അമൃതാ വിനോദിന്റെ ഓട്ടൻ തുള്ളലോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന മേള-കലാ പരിപാടികൾക്ക് തുടക്കമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..