• കോൺഗ്രസ് കടവല്ലൂർ മണ്ഡലം കമ്മfറ്റി നടത്തിയ പഞ്ചായത്ത് ധർണ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പിലാവ് : ജനജീവതത്തിന് ഭീഷണിയായ ഒരിക്കാൽകുന്ന് വി.ബി. ക്രഷർ യൂണിറ്റിന്റെ ലൈസൻസും കരിങ്കൽ ക്വാറി നടത്തുന്നതിന് നൽകിയ ലൈസൻസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കടവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കടവല്ലൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മാർച്ച് പഞ്ചായത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി. അംഗം ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അധ്യക്ഷനായി. ദേശമംഗലം പഞ്ചായത്ത് അംഗം ഷാനവാസ്, കെ. കമറുദ്ദീൻ, കെ.കെ. റസാഖ്, നാസർ കല്ലായിൽ, ശ്യംജിത രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. പെരുമ്പിലാവിൽനിന്ന് തുടങ്ങിയ മാർച്ചിന് പി.കെ. ദേവദാസ്, എം.എം. മഹേഷ് തുടങ്ങിയവരും നേതൃത്വം നൽകി. ധർണയ്ക്കുശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയും നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..