കൊരട്ടി : ഗ്രാമപ്പഞ്ചായത്തിലെ പ്രതിക്ഷ വയോജന ക്ലബ്ബിന്റെ വാർഷികാഘോഷങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, സ്ഥിരംസമിതി അധ്യക്ഷ കുമാരി ബാലൻ, വാർഡ് മെമ്പർ ചാക്കപ്പൻ വെളിയത്ത്, ഷിനി കുര്യാക്കോസ്, ടി.ടി. ഡേവിസ്, ടി.ഡി. തോമസ്, എം.ഒ. ജോണി, കെ.ഒ. ജോസ്, പി.സി. ആന്റണി, പി.എൽ. ആന്റോ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അംഗങ്ങളെ കൊരട്ടി പള്ളി വികാരി ഫാ. ജോസ് ഇടശ്ശേരി ആദരിച്ചു.
മികച്ച കർഷകൻ ജോർജ് നാലപ്പാടൻ, നാടകരംഗത്തെ പ്രവർത്തനമികവിന് പി.സി. ആന്റു എന്നിവരേയും ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..