ലക്ഷംവീട് ഒറ്റവീടാക്കൽ : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായം


പദ്ധതിക്കായി അവസാനഗഡുവും കൈമാറി

• ലക്ഷംവീടുകൾ ഒരുങ്ങുന്നു

കൊരട്ടി : സാമ്പത്തിക പ്രതിസന്ധി കാരണം നിർമാണം പ്രതിസന്ധിയിലായിരുന്ന ലക്ഷംവീട് പദ്ധതിയുടെ ഒറ്റവീട് പദ്ധതിക്ക് ഒടുവിൽ സർക്കാരിന്റെ െെകത്താങ്ങ്‌. കാലപ്പഴക്കവും ജീർണതയും തകർച്ചയിലാക്കിയ ലക്ഷംവീടുകളുടെ ഇരട്ടവീടുകളെ ഒറ്റവീടാക്കുന്ന പദ്ധതിയാണ് സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ സഹായം ലഭിച്ചതോടെ പുർത്തീകരണ സാധ്യത തെളിയുന്നത്.

ഭവനപദ്ധതികളും ഇവർക്ക് അനുകൂലമാകാതെ വന്നതോടെയാണ് കൊരട്ടി ഗ്രാമപ്പഞ്ചയാത്ത് വിവിധ സഹായങ്ങളെ ഏകോപിപ്പിച്ച് ഒറ്റവീട് പദ്ധതിക്ക് തുടക്കമിട്ടത്.

ഗുണഭോക്താക്കളടക്കം വിവിധ സഹായങ്ങളെ ഏകോപിപ്പിച്ചാണ് ഗ്രാമപ്പഞ്ചായത്ത് 37 വീടുകളുടെ നിർമാണം ഏറ്റിരുന്നത്. ഇതിൽ സംസ്ഥാന ഭവനനിർമാണ ബോർഡ് പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ലഭിക്കുന്നതിലെ കാലതാമസമാണ് അവസാനഘട്ട നിർമാണത്തെ ബാധിച്ചത്.

ഇതോടെ ആറ് മാസംകൊണ്ട് പൂർത്തികരിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ നിർമാണമാണ് 10 മാസത്തിലധികം നീണ്ടുപോയത്.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വികസനകാര്യ ചെയർമാൻ കെ.ആർ. സുമേഷ് അടക്കമുള്ള ജനപ്രതിനിധികളുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് ധനകാര്യവകുപ്പ് പദ്ധതിക്കായി അനുവദിച്ച തുകയുടെ അവസാനഗഡുവും കൈമാറിയത്.

ഒാരോ വീടിനും രണ്ട് ലക്ഷംവീതമാണ് ഭവനനിർമാണ ബോർഡ് അനുവദിച്ചത്. ഇതിനുപുറമേ ഗ്രാമപ്പഞ്ചായത്ത് ഒരു ലക്ഷവും ഫാ. ഡേവിസ് ചിറമ്മൽ ട്രസ്റ്റ് ഒരോ ലക്ഷവും ഗുണഭോക്താവ് ഒരു ലക്ഷവുംവീതമാണ് ഒറ്റവീട് പദ്ധതിയുടെ ഭാഗമായി കണ്ടിരുന്നത്.

ഇതിൽ ഭവനനിർമാണ ബോർഡിന്റെ അവസാന ഗഡുവാണ് അനിശ്ചിതത്വത്തിലായിരുന്നത്. ഭിത്തികളുടെ തേപ്പ് അടക്കമുള്ള ജോലികൾ പുർത്തിയാക്കിയെങ്കിലും ഫിനിഷിങ് ജോലികൾ ഏതാണ്ട് നിലച്ച നിലയിലായിരുന്നു.

പണം ലഭ്യമായതോടെ അടിയന്തരപ്രധാന്യത്തോടെ നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളെ പുനരധിവസിപ്പിക്കാനാണ് ശ്രമമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു പറഞ്ഞു

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..