കഥാതല്പം ഏകദിന ശില്പശാല


• തൃശ്ശൂരിലെ കഥയെഴുത്തുകാരുടെ കൂട്ടായ്മയായ കഥാതല്പത്തിന്റെ ഏകദിന ശില്പശാല പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേംപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പെരിഞ്ഞനം : തൃശ്ശൂരിലെ കഥയെഴുത്തുകാരുടെ കൂട്ടായ്മയായ കഥാതല്പത്തിന്റെ ഏകദിന ശില്പശാല പെരിഞ്ഞനം ഗ്രന്ഥപ്പുരയിൽ നടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഡി. പ്രേംപ്രസാദ് ശില്പശാല ഉദ്ഘാടനം ചെയ്തു. കഥാകൃത്തും കഥാതല്പം ചെയർമാനുമായ യു.കെ. സുരേഷ്‌ കുമാർ അധ്യക്ഷനായി.

പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ. എം.എൻ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. ടി. ഗംഗാദേവി, ടി.എസ്. ഇക്ബാൽ, സുജാത ജനനേത്രി, കൃഷ്ണൻ സൗപർണിക, ആര്യ സജീവ്‌, കെ.ആർ. ദർശന, ലേഖ ഉണ്ണി, മഞ്ജുഷ സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..