• തീരസുരക്ഷാ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള ആലോചനായോഗം മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് ഉദ്ഘാടനംചെയ്യുന്നു
പെരിഞ്ഞനം : മതിലകം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുടെയും കടൽത്തീരങ്ങളിൽ ആറ് ബ്ലോക്ക് മെമ്പർമാരുടെ നേതൃത്വത്തിൽ തീരസുരക്ഷാ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള ആലോചനായോഗം ചേർന്നു. മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ് ഉദ്ഘാടനം ചെയ്തു.
ബി.എസ്. ശക്തിധരൻ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് മുഖ്യാതിഥിയായി. ഡിവിഷൻ മെമ്പർ ആർ.കെ. ബേബി പദ്ധതി വിശദീകരിച്ചു.
ധീവരസഭാ ജില്ലാ പ്രസിഡന്റ് കെ.വി. തമ്പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഹസ്ഫൽ കെ.എ., നൗഷാദ് കറുകപ്പാടത്ത്, ഹഫ്‌സ ഒഫൂർ, വി.എസ്. ജിനീഷ്, ശോഭന ശാർങ്‌ഗധരൻ, പഞ്ചായത്ത് മെമ്പർമാരായ സായിദ മുത്തുക്കോയ തങ്ങൾ, ആർ.ആർ. രാധാകൃഷ്ണൻ, സന്ധ്യ സുനിൽ, ജയന്തി മനോജ്, സ്നേഹദത്ത്, സുകന്യ, സിബിൻ, കെ.പി. ഷാജി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ, വഞ്ചി, വള്ളം, മൂടുവെട്ടി തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..