തിരുവില്വാമല : തിരുവില്വാമല സർവീസ് സഹകരണബാങ്കിന്റെ വാർഷിക പൊതുയോഗം തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാങ്ക് പ്രസിഡന്റ് എം. അരവിന്ദാക്ഷൻ നായർ അധ്യക്ഷനായി.
ബാങ്ക് സെക്രട്ടറി എസ്. വിനോദ് കുമാർ, ഡയറക്ടർമാരായ ആർ. രാമചന്ദ്രൻ, കുഞ്ചു എഴുത്തച്ഛൻ, എസ്.സി. ഷൺമുഖൻ, സുരന്ദ്രേൻ, ശങ്കർ, സൗമ്യ അശോകൻ, ഉഷ, ഗീത ബാബു, അസി. സെക്രട്ടറി മുരളി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. 2020 -21 വർഷത്തെ ലാഭത്തിൽനിന്ന് അംഗങ്ങൾക്ക് അഞ്ച് ശതമാനം ഡിവിഡന്റ് നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..