ചെറുതുരുത്തി : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിള്ളിമംഗലം ഗവ. യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളായ ഇരട്ടക്കുട്ടികൾക്ക് വീട് നിർമിച്ചുനൽകി. ഏഴുലക്ഷം രൂപ ചെലവിലാണ് നിർമാണം. വീടിന്റെ താക്കോൽദാനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. മദനമോഹനൻ പദ്ധതിവിശദീകരണം നടത്തി. പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, കെ.എസ്.ടി.എ. സംസ്ഥാന നിർവാഹകസമിതി അംഗം വി.എം. കരീം, ജില്ലാ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണൻ, സംഘാടകസമിതി ചെയർമാൻ പി.കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..