മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ നടത്തിയ റാലി
കയ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് പ്രവർത്തകർ റാലി നടത്തി.
കയ്പമംഗലം മഹ്‌ളറ, പുത്തൻപള്ളി യൂണിറ്റുകൾ ചേർന്നാണ് റാലി നടത്തിയത്. മഹ്‌ളറ പള്ളി പരിസരത്തുനിന്ന് ആരംഭിച്ച റാലി മൂന്നുപീടിക ടൗണിൽ യോഗത്തോടെ സമാപിച്ചു.
ബീച്ച് റോഡ് സംരക്ഷണസമിതി കൺവീനർ പി.എം. റഫീക്ക് യോഗം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ ഉബൈദ്, നിഷാദ് മൂന്നുപീടിക, ഫഹദ് എന്നിവർ പ്രസംഗിച്ചു. മുഹമ്മദ്, നസീർ, ഷുക്കൂർ, ഷിയാസ്, ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..