കഞ്ചാവുമായി അറസ്റ്റിൽ


തിരുവില്വാമല : തിരുവില്വാമലയിൽ 20 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ബുധനാഴ്‌ച വൈകീട്ടാണ് യുവാക്കളെ പിടികൂടിയത്. പഴയന്നൂർ കല്ലേപ്പാടം പറക്കുളം കലാമന്ദിർ വിഷ്ണു (23), തിരുവില്വാമല കിഴക്കേപ്പുര വിബിൻ (20) എന്നിവരെയാണ് പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈവശം അഞ്ചുഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. ഇവരുടെ ബൈക്കിൽനിന്ന് 15 ഗ്രാം കഞ്ചാവ്‌ കണ്ടെത്തി. ബൈക്കും കസ്റ്റഡിയിലെടുത്തു.

ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു. ൈ

എസ്.എഫ്.ഐ. പ്രവർത്തകനെ മർദിച്ചതായി പരാതി

കുന്നംകുളം : കിഴൂർ വിവേകാനന്ദ കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് നൽകിയ സ്വീകരണത്തിനിടെ എസ്.എഫ്.ഐ. പ്രവർത്തകനെ മർദിച്ചതായി പരാതി. എസ്.എഫ്.ഐ. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗവും കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയുമായ ചൂണ്ടൽ പുലയംപാട്ടിൽ വിശ്വനാഥന്റെ മകൻ ലെനിനി (19) നാണ് പരിക്കേറ്റത്. ലെനിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

വിദ്യാർഥികൾക്ക് നൽകിയ സ്വീകരണത്തിൽ പാട്ടുവെച്ച് കുട്ടികൾ നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനിടയാക്കിയത്. സ്റ്റേജിൽ കയറി നൃത്തം ചെയ്ത ലെനിനെ തള്ളിയിട്ട് എ.ബി.വി.പി. പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മർദനമേറ്റിട്ടുണ്ട്. കുന്നംകുളം പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു.

സ്കൂട്ടർ കത്തിച്ച നിലയിൽ

വടക്കാഞ്ചേരി : വഴിയിൽ നിർത്തിയിരുന്ന സ്കൂട്ടർ സമൂഹവിരുദ്ധർ പട്ടാപ്പകൽ കത്തിച്ചു. ഇരട്ടക്കുളങ്ങരയിൽ പരുത്തിപ്ര സ്വദേശി മുഹമ്മദ് ഷാഫിയുടെ സ്‌കൂട്ടറാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് കത്തിനശിച്ചത്.

ഇരട്ടക്കുളങ്ങരയിലെ സഹോദരിയുടെ വീട്ടിലേക്ക് വഴിയിൽ സ്കൂട്ടർ വെച്ച് പോയതായിരുന്നു. വടക്കാഞ്ചേരി പോലീസ് കേസെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..