• തിരുവില്വാമല-പെരുങ്ങോട്ടുകുറിശ്ശി റോഡിൽ ജല അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയുണ്ടായ കുഴി
തിരുവില്വാമല : പെരുങ്ങോട്ടുകുറിശ്ശി റോഡിൽ റിലയൻസ് ട്രെൻഡ്‌സിന് സമീപം ജല അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് തുടരുന്നു. ഇൗയടുത്ത് പല തവണ ഇവിടെ പൈപ്പ് പൊട്ടി. അറ്റകുറ്റപ്പണികൾ നടത്തിയിട്ടും വെള്ളക്കെട്ട് ഒഴിവാകുന്നില്ല. പൈപ്പ് പൊട്ടുന്നത് പതിവായതോടെ ഇവിടെ കുഴി രൂപപ്പെട്ട് ചെളിയായി മാറിയിരിക്കുകയാണ്.
അടുത്തിടെ പൊതുമരാമത്തു വകുപ്പ് ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർത്ത് കുഴികൾ അടച്ചിരുന്നു വെള്ളക്കെട്ടായതിനാൽ ഇവിടെയുള്ള കുഴി അടയ്ക്കാനായില്ല. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന പഞ്ചായത്തുകളിലൊന്നാണ് തിരുവില്വാമല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..