കയ്പമംഗലം : നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ എസ്.എസ്.എഫ്. നടത്തുന്ന ജില്ലാ റാലി ഞായറാഴ്ച കയ്പമംഗലത്ത് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് കൊപ്രക്കളം സെന്ററിൽനിന്ന് ആരംഭിക്കുന്ന റാലിയിൽ 46 സെക്ടറുകളിൽനിന്നായി മൂവായിരത്തോളം പേർ പങ്കെടുക്കും.
മൂന്നുപീടികയിൽ നടക്കുന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻകുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷിഹാബ് സഖാഫി, എസ്.കെ. ആറ്റക്കോയ തങ്ങൾ, ഗഫൂർ വഴിയമ്പലം, ഷാനവാസ് നഈമി, ഹസീൻ നൂറാനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..