ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ സബ്‌സിഡി വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
മുരിയാട് : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2022- 23 ജനകീയാസൂത്രണ പദ്ധതിയിൽ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ സബ്‌സിഡി വിതരണം ചെയ്തു. ബ്ലോക്കുതല ഉദ്ഘാടനം ആനന്ദപുരം ഇ.എം.എസ്. ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ലത ചന്ദ്രൻ മുഖ്യാതിഥിയായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ക്ഷീരവികസന ഓഫീസർ അമ്പിളി, കെ.എസ്. രമേഷ്, ഷീന രാജൻ, കവിത സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..