ഖന്നാനഗറിലെ അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ. നിർവഹിക്കുന്നു
കൊരട്ടി : കുരുന്നുകളെ ആകർഷിക്കാനായി ഖന്നാ നഗറിൽ ഹൈടെക് അങ്കണവാടി തുറന്നു. 15 ലക്ഷം ചെലവിട്ട് നിർമിച്ച കെട്ടിടത്തിൽ ഹാൾ, ശിശുസൗഹൃദ ശൗചാലയം, ടെലിവിഷൻ, അടുക്കള, സ്‌റ്റോർ റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്കണവാടിയുടെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എം.എൽ.എ. നിർവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ജില്ലാ പഞ്ചായത്തംഗം ലീലാ സുബ്രഹ്മണ്യൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ആർ. സുമേഷ്, നൈനു റിച്ചു, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രവി, പഞ്ചായത്തംഗങ്ങളായ റെയ്‌മോൾ ജോസ്, ലിജോ ജോസ്, വർഗീസ് പയ്യപ്പിള്ളി, ഷീമാ സുധിൻ, പ്രദീഷ് കുമാർ, ചാലക്കുടി സി.ഡി.പി.ഒ സൗമ്യ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..