ഐവർമഠത്തിൽ കളിയാട്ടം ഇന്ന്


തിരുവില്വാമല : പാമ്പാടി ഐവർമഠം ശ്മശാനത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഐവർമഠം പൈതൃക സംസ്‌കാര സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ കളിയാട്ടം ഞായറാഴ്ച നടക്കും. ഉത്തര കേരളത്തിനുപുറത്ത് പൂർണാനുഷ്ഠാനങ്ങളോടെ കളിയാട്ടം അരങ്ങേറുന്നതും ചുടലക്കളത്തിൽ ചുടലഭദ്രകാളി തെയ്യം കെട്ടിയാടുന്നതും ഇവിടെ മാത്രമാണ്.

കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ മുഖ്യകാർമികത്വത്തിലാണ് അവതരിപ്പിക്കുന്നത്. ചുടലകാളിത്തെയ്യം, പൊട്ടൻ തെയ്യം, ഭൈരവൻ തിറ എന്നിങ്ങനെയാണ് അവതരണം. പൊട്ടൻ തെയ്യത്തിന്റെ അഗ്നിപ്രവേശവും നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..