വാടാനപ്പള്ളി : സ്‌പോർട്‌സ് കൗൺസിൽ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിങ്ങാലക്കുട സെയ്ന്റ് ജോസഫ്‌സ് കോളേജും ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ജി. വോളി മതിലകം രണ്ടാംസ്ഥാനവും ബ്ലോക്കേഴ്‌സ് തൃശ്ശൂർ മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ പാൻ ഇന്ത്യ മാസ്റ്റേഴ്‌സ് ഇരിങ്ങാലക്കുട, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൻ.കെ. അക്ബർ എം.എൽ.എ., തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, വൈസ് പ്രസിഡന്റ് നിമിഷാ അജീഷ്, ഏങ്ങണ്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലാ സോമൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ടി. വിവേകാനന്ദൻ, എസ്.എ. നവാസ്, സെയ്ഫുള്ള, രാജേഷ് ശേഖരൻ, മധു, സാജു ലൂയിസ്, ഷാൽ ഭാസ്‌കർ, സി.ഐ. കാസിം, പി.സി. രവി, ഷാജി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..