• ചെറുതുരുത്തി തടയണയിലൂടെ വെള്ളം ഒഴുകിപ്പോകുന്നു
ചെറുതുരുത്തി : വരൾച്ച പിടിമുറുക്കുന്ന സാഹചര്യത്തിൽ ചെറുതുരുത്തി തടയണയുടെ ഷട്ടറുകൾ പൂർണമായും അടയ്ക്കണമെന്നാവശ്യം.
നിലവിൽ തടയണയുടെ ഷട്ടറുകൾ പൂർണമായി അടയ്ക്കാത്തതുമൂലം പുഴയിലെ വെള്ളം ഷട്ടറുകൾക്കുള്ളിലൂടെ ഒഴുകിപ്പോകുന്നുണ്ട്. വേനൽ കനക്കുന്നതും വെള്ളംകുറയാൻ കാരണമാകുന്നു.
പുതിയ കൊച്ചിൻ പാലത്തിന്റെ ഒരു ഭാഗം ഇപ്പോൾ മണൽപ്പരപ്പായി മാറി. തടയണപദ്ധതി പ്രദേശത്തു മാത്രമാണ് വെള്ളം നിറഞ്ഞു നിൽക്കുന്നത്. വരൾച്ച രൂക്ഷമായാൽ പിന്നെ നീരൊഴുക്കും നിലയ്ക്കും. അതിനു മുമ്പേ പരമാവധി വെള്ളം സംഭരിക്കണമെന്നാണ് ആവശ്യം.
മേച്ചേരിക്കുന്ന് പമ്പ് ഹൗസിലെ പുതിയ 120 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകൾ കമ്മിഷൻ ചെയ്താൽ പുഴയിൽനിന്ന് അധികജലം വേണ്ടി വരും. ഷൊർണൂർ പമ്പ് ഹൗസിനും വെള്ളം ആവശ്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..