കൊരട്ടി : അപകടവും രോഗാവസ്ഥയും പ്രതിസന്ധിയിലാക്കിയ വെള്ളാംപറമ്പിൽ സുനിതയ്ക്കും ഭർത്താവ് ബിജുവിനും ആശ്വാസമായി ആശ്രയ പദ്ധതിയിൽ വീടൊരുങ്ങി. കാലപ്പഴക്കത്താൽ ജീർണതയിലായിരുന്ന വീടിനു പകരമായി, നാല് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമിച്ച് കൈമാറിയത്. സുനിതക്ക് അപകടത്തിൽ നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്നതോടെ കുടുംബം സാമ്പത്തികപ്രതിസന്ധിയിലായി..
വീടിന്റെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ കെ.ആർ. സുമേഷ്, പഞ്ചായത്ത് അസി. സെക്രട്ടറി ഉഷാദേവി, പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി സ്‌കറിയ, ലിജോ ജോസ്, വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, പോൾസി പോൾ, വർഗീസ് തച്ചുപറമ്പിൽ, ചാക്കപ്പൻ വെളിയത്ത്, കുടുംബശ്രീ ചെയർപേഴ്‌സൺ സ്മിത രാജേഷ്, മെറിന ബാബു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..