കൊരട്ടി : കൊരട്ടി എം.എ.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌പോർട്സ് അക്കാദമി സനീഷ് കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
സ്‌പോർട്‌സ് അക്കാദമിയിൽ കായിക വിദ്യാർഥികൾക്കായി ആർച്ചറി, കുതിരയോട്ടം, റോളർ സ്‌കേറ്റിങ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഹാൻഡ്‌ബോൾ, കോർഫ്‌ബോൾ, നെറ്റ് ബോൾ തുടങ്ങിയ കായിക ഇനങ്ങൾക്കുള്ള പ്രത്യേക പരിശീലനത്തിനാണ് തുടക്കം കുറിച്ചത്.
സ്‌കൂൾ മാനേജരും കൊരട്ടി പള്ളിവികാരിയുമായ ഫാ. ജോസ് ഇടശ്ശേരി അധ്യക്ഷത വഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കെ.ആർ. സുമേഷ്, സ്‌കൂൾ പ്രിൻസിപ്പൽ രതീഷ് ആർ. മേനോൻ, പ്രധാനാധ്യാപിക സിനു കുര്യൻ, ഐവിൻ ഞാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..