മുരിയാട് : കുന്നത്തൃക്കോവിൽ ക്ഷേത്രത്തിൽ ഷഷ്ഠിയുടെ ഭാഗമായി കാവടിയാട്ടത്തിനിടയിൽ കുത്തേറ്റ യുവാവ് അപകടനില തരണം ചെയ്തു. മുരിയാട് സ്വദേശിയും ഓട്ടോക്ഷ ഡ്രൈവറുമായ കുറുവത്തു വീട്ടിൽ ശ്യാമി(37)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കാവടിയാട്ടത്തിനിടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചവരെ പിടിച്ചുമാറ്റുന്നതിനിടയിലാണ് യുവജനസമാജം കമ്മിറ്റി അംഗമായ ശ്യാമിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ആളൂർ എസ്.എച്ച്.ഒ. സിബിൻ എം.ബി.യുടെ നേതൃത്വത്തിൽ പതിനാറുകാരനെ കസ്റ്റഡിയിൽ എടുത്ത് ജെ.ജെ. ബോർഡിനു മുമ്പിൽ ഹാജരാക്കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..