• ചെറ്റാരിക്കൽ ക്ഷേത്രത്തിലെ കളമെഴുത്തുപാട്ടിന്റെ ഭാഗമായി കിഴക്കേ വാരണാട്ട് സുരേഷ് കുറുപ്പും അമലും ഒരുക്കിയ കളം
കൊരട്ടി : ചെറ്റാരിക്കൽ ക്ഷേത്രത്തിലെ താലപ്പൊലി ചൊവ്വാഴ്ച. പുലർച്ചെ രണ്ടിന് നടക്കുന്ന മുടിയേറ്റോടെയാണ് താലപ്പൊലിക്ക് സമാപനമാവുക. മുടിയേറ്റാചാര്യൻ കിഴക്കേവാരണാട്ട് നാരായണ കുറുപ്പ് , കിഴക്കേവാരണാട്ട് സുരേഷ് കുറുപ്പ്, അമൽ എന്നിവരുടെ നേതൃത്വത്തിലാണ് പതിവ് കളംപാട്ടും മുടിയേറ്റും നടക്കുന്നത്.ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി നെടുമ്പ മനയ്ക്കൽ രമേശൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കുടപ്പുഴ കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.
9.30-ന് മേള ആചാര്യൻ കൊരട്ടി രാമന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തോടെ ശീവേലി, 3.30-ന് കാഴ്ചശ്ശീവേലി, മേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ, പഴുവിൽ രഘു മാരാർ, ചൊവ്വല്ലൂർ സുനിൽ തുടങ്ങിയവർ നേതൃത്വം നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..