പൊന്മാനിക്കുടം ജുമാ മസ്ജിദിന്റെ നൂറ്റിമുപ്പതാം വാർഷിക സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പെരിഞ്ഞനം : പൊന്മാനിക്കുടം ജുമാ മസ്ജിദിന്റെ നൂറ്റിമുപ്പതാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു. പൊന്മാനിക്കുടം ഉണ്ണിമുഹിയുദ്ദീൻ മുസ്‌ലിയാരുടെയും മഹ്‌മൂദ് മുസ്‌ലിയാരുടെയും പുതുക്കിപ്പണിത ജാറങ്ങളുടെയും ഫ്രൺഡ് ഓഫീസിന്റെയും ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.മഹല്ല് പ്രസിഡന്റ് പൊന്നാത്ത് ആലി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
കൂർമത്ത് സെയ്തുമുഹമ്മദ്, ഷറഫുദ്ദീൻ മൗലവി വെന്മേനാട്, മഹല്ല് ഖത്തീബ് ഹാഫിള് അനസ് ബാഖവി, നൂറുദ്ദീൻ മതിലകത്ത് വീട്ടിൽ, ഷുക്കൂർ കല്ലിപ്പറമ്പിൽ, അബ്ദുൽ ജലീൽ മതിലകത്ത് വീട്ടിൽ, പി.എം. സിദ്ദിഖ്, മുസ്തഫ മതിലകത്ത് വീട്ടിൽ, കെ.എം. അബ്ദുല്ല, കെ.കെ. അബ്ദുല്ലഹാജി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..