തിരുവില്വാമല : പാമ്പാടി നിളാതീരത്തെ ഐവർമഠം പൈതൃകശ്മശാനത്തിൽ വാദ്യ,വർണ വിസ്മയം തീർത്ത് കളിയാട്ടം നടന്നു. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ഐവർമഠം പൈതൃക സംസ്കാര സംരക്ഷണസമിതിയാണ് കളിയാട്ടം സംഘടിപ്പിച്ചത്.
കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു കളിയാട്ടം. ചുടലഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, ഭൈരവൻ തിറ എന്നിവ നിറഞ്ഞാടി. ഉത്തരകേരളത്തിന് പുറത്ത് പൂർണാനുഷ്ഠാനങ്ങളോടെ കളിയാട്ടം അരങ്ങേറുന്നതും ചുടലക്കളത്തിൽ ചുടലഭദ്രകാളി തെയ്യം കെട്ടിയാടുന്നതും ഇവിടെ മാത്രമാണ്. അർധരാത്രിയിൽ നടന്ന കളിയാട്ടം കാണാൻ നിറഞ്ഞ സദസ്സുമുണ്ടായിരുന്നു. പൊട്ടൻ തെയ്യത്തിന്റെ അഗ്നിപ്രവേശവും നടന്നു. ഞായറാഴ്ച വൈകീട്ട് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. പദ്‌മജ അധ്യക്ഷയായി. ഒറ്റപ്പാലം എം.എൽ.എ. അഡ്വ. പ്രേമകുമാർ മുഖ്യാതിഥിയായിരുന്നു. നിള സേവാസമിതി സെക്രട്ടറി കെ. ശശികുമാർ, രമേശ് കോരപ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..