തിരുവില്വാമല : പറക്കോട്ടുകാവ് ഭഗവതീ ക്ഷേത്രത്തിലെ മണ്ഡല താലപ്പൊലി ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. താലപ്പൊലി പാറയിൽനിന്ന് എഴുന്നള്ളിപ്പ്, വിളക്കുവെപ്പ്, ദീപാരാധന, തിരുവില്വാമല ജയൻ പൊതുവാളിന്റെ പ്രാമാണ്യത്തിൽ തായമ്പക എന്നിവ നടന്നു.
മായന്നൂർ : ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ മണ്ഡലപൂജ ഉത്സവം നടന്നു. ഗണപതിഹോമം, വിശേഷാൽ പൂജകൾ, രശ്മി മണികണ്ഠൻ അവതരിപ്പിച്ച തായമ്പക എന്നിവ നടന്നു.
പഴയന്നൂർ : വടക്കേത്തറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡല ഉത്സവം ആഘോഷിച്ചു. വിശേഷാൽ പൂജകൾ, വിളക്കുവെപ്പ്, ദീപാരാധന എന്നിവ നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..