കയ്പമംഗലം : മണപ്പുറം സമീക്ഷയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗീതകം 2022 കവിതാ ശില്പശാല 29, 30 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.
കവിത എഴുതുകയും എഴുത്തിന്റെ രംഗത്ത് സജീവമാകാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മണപ്പുറത്തെ പുതുതലമുറയിൽപ്പെട്ടവർക്ക് പരിശീലനം നൽകുകയാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർഥികൾക്കാണ് ശില്പശാലയിൽ പ്രവേശനം. 29-ന് രാവിലെ 10-ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്യും.
സംഘാടകരായ പ്രൊഫ. ടി.ആർ. ഹാരി, വി.എൻ. രണദേവ്, ആർ.കെ. ബേബി, ടി.എസ്. സുനിൽകുമാർ, കെ.പി. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..