ആലപ്പാട് : ചാഴൂർ പഞ്ചായത്തിലെ പുറത്തൂരിൽ കുടുംബശ്രീ തൊഴിൽ പരിശീലന - ഉത്‌പാദന - വിപണനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഇന്ദുലാൽ അധ്യക്ഷനായി.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, ജനപ്രതിനിധികളായ പി.കെ. ഓമന, രജനി തിലകൻ, ഷില്ലി ജിജുമോൻ, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ജ്യോതി കനകരാജ്, ഷാജി കളരിക്കൽ, ഷൺമുഖൻ വടക്കുംപറമ്പിൽ, ധന്യ സോമൻ, ഷജിത സുനിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്ഥാപനം ആരംഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..