• ചാമക്കാല നഹ്ജുർറശാദ് വാർഷികസമ്മേളനത്തിന്റെ സമാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കയ്പമംഗലം : ചാമക്കാല നഹ്ജൂർറശാദ് വാർഷിക സമ്മേളനം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനം ഞായറാഴ്ച നടന്ന പ്രാർഥനാസംഗമത്തോടെയാണ് സമാപിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നഹ്ജൂർ റശാദ് ട്രസ്റ്റ് വൈസ് ചെയർമാൻ വി.എ. ഹസൻ അഹ്‌മദ് അധ്യക്ഷനായി.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സനദ് ദാനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ടി.എം. ഹൈദർ ഹാജി, ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ്, നൗശാദ് ബാഖവി ചിറയിൻകീഴ്, സഫറലി ഇസ്മാഈൽ, ജാബിർ അബ്ദുൽ വഹാബ്, പി.ബി. അബ്ദുൽ ജബ്ബാർ, പി.ഐ. സഫറലി, കെ.കെ. സുലൈമാൻ ദാരിമി, ശിയാസ് സുൽത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..