കയ്പമംഗലം അയിരൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതസപ്താഹം
കയ്പമംഗലം : അയിരൂർ മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവതസപ്താഹം തുടങ്ങി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറേ മന പദ്‌മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. സിനിമാതാരം അംബിക മോഹൻ കലവറനിറയ്ക്കൽ നിർവഹിച്ചു.
ക്ഷേത്രം ഭാരവാഹികളായ ബി.എസ്. അശോകൻ, കിഴക്കേ പിഷാരത്ത് വിജയൻ, കണ്ടനാട്ട് ശിവപ്രകാശ് ശാന്തി, മഞ്ജുഹാസ് കരയാംവട്ടത്ത്, ശിവൻ മാങ്കോടി, എക്സിക്യൂട്ടീവ് ഓഫീസർ ആർ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. കിഴക്കേടത്ത് മന മാധവൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വെള്ളിയാഴ്ച രാവിലെ 6.30-മുതൽ വൈകീട്ട് 6.30-വരെ ഭാഗവതപാരായണം നടക്കും.
തുടർന്ന് രുക്‌മിണീസ്വയംവരം, തിരുവാതിരക്കളി എന്നിവയുമുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..